തിരുവനന്തപുരം: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിക്ക് കുടിവെള്ള കണക്ഷൻ പുന:സ്ഥാപിക്കാൻ 4.87ലക്ഷം രൂപ ജല അതോറിട്ടിക്ക് അടയ്ക്കാൻ തയാറാണെന്ന് ഗ്രാമപഞ്ചായത്ത് മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണം അടയ്ക്കാമെന്ന് പഞ്ചായത്ത് സമ്മതിച്ചത്.ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന 21-ാം നമ്പർ അങ്കണവാടിയുടെ കുടിവെള്ള കണക്ഷനാണ് വിച്ഛേദിച്ചത്. ഇവിടെ 18 കുട്ടികൾ പഠിക്കുന്നുണ്ട്. 2004 മുതലുള്ള കുടിശികയാണ് അടയ്ക്കാനുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |