തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളുടെ ജീവിത നൈപുണ്യ വികാസത്തിനും അനുയോജ്യമായ തൊഴിൽ സാഹചര്യം സൃഷ്ടിക്കുന്നതിനുമായി സമഗ്ര ശിക്ഷാകേരളം നടപ്പിലാക്കുന്ന സ്കഫോൾഡ് പദ്ധതിയുടെ ജില്ലാതല ക്യാമ്പ് നടന്നു. മണ്ണന്തല ജെ.എം.എം ഹാളിൽ നടന്ന ചടങ്ങിൽ എസ്.എസ്.കെ സ്‌റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. എ.ആർ. സുപ്രിയ ഉദ്ഘാടനം ചെയ്തു. പ്ളസ് വൺ വിദ്യാർത്ഥികളായ 25 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ജില്ലാ പ്രോജക്ട് കോ-ഓർഡിനേറ്റർ എസ്. ജവാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ ഷാഹിന കെ.എ, ഡോ.ജെയിംസൺ, ഉണ്ണികൃഷ്ണൻ പാറയ്ക്കൽ, വിനോദ്, രാജേഷ് ലാൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |