തിരുവനന്തപുരം: കോൺഗ്രസ് കടകംപള്ളി മണ്ഡലം കൺവെൻഷൻ മണ്ഡലം പ്രസിഡന്റ് കരിക്കകം സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ യു.ഡി.എഫ് കഴക്കൂട്ടം നിയോജക മണ്ഡലം ചെയർമാൻ ആർ. പുരുഷോത്തമൻ നായർ ഉദ്ഘാടനം ചെയ്തു. ഒരുവാതിൽകോട്ട എസ്.എൻ ലൈബ്രറി ഹാളിൽ നടന്ന യോഗത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് കടകംപള്ളി ഹരിദാസ്, അണമുഖം മണ്ഡലം പ്രസിഡന്റ് വിജയകുമാർ, ഡി.സി.സി. മെമ്പർമാരായ ജയചന്ദ്രൻ നായർ, പ്രവീൺ, കരിക്കകം തുളസി, ഷിബു, വാർഡ് പ്രസിഡന്റുമാരായ കരിക്കകം ശിവകുമാർ, അനി, സിനുലാൽ, കൊച്ചുവേളി രാജേഷ്, യു. പ്രദീപ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |