നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭ പ്രദേശത്ത് നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. നെടുമങ്ങാട് പ്രവർത്തിക്കുന്ന ഹോട്ടൽ കിച്ചൺ സൽക്കാര,പതിനൊന്നാംകല്ല്,സംസം ഹോട്ടൽ വാളിക്കോട്,ബിലാൽ ഹോട്ടൽ വാളിക്കോട്,നെപ്ട്യൂൺ ബേക്കറി ചന്തമുക്ക്,ക്രൗൺ ബേക്കറി ചന്തമുക്ക്,ക്രൗൺ ബേക്കറി ബോർമ്മ അന്താരാഷ്ട്ര മാർക്കറ്റ് എന്നീ ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.
പഴകിയതും ശുചീകരണസംവിധാനം ഇല്ലാത്തതും ശോചനീയ അവസ്ഥയിൽ പ്രവർത്തിച്ചതുമായ വാളിക്കോട് ബിലാൽ ഹോട്ടൽ അടച്ചുപൂട്ടാൻ നിർദ്ദേശം നൽകി. ക്രൗൺ ബേക്കറി,നെപ്ട്യൂൺ ബേക്കറി,ഹോട്ടൽ കിച്ചൺ സൽകാര എന്നിവിടങ്ങളിൽ നിന്ന് ഷവർമ്മ ഉൾപ്പെടെയുള്ള പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തു. സംസം റസ്റ്റോറന്റിൽ നിന്ന് 4 കിലോയും ക്രൗൺ ബേക്കറിയിൽ നിന്ന് 5 കിലോയും നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുക്കുകയും നോട്ടീസ് നൽകുകയും ചെയ്തു.ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗവും വില്പനയും വർദ്ധിച്ചു വരുന്നതായും വൃത്തിഹീനമായ നിലയിൽ ഭക്ഷണം പാകം ചെയ്ത് വില്പന നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകൾ കർശനമാക്കുന്നതെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് സൂപ്പർവൈസർ അജയകുമാർ,ഹെൽത്ത് ഇൻസ്പെക്ടർ രാജി,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷബ്ന,ബിജു സോമൻ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ ആറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |