തിരുവനന്തപുരം : വെൺപാലവട്ടം ശ്രീഭഗവതിക്ഷേത്രം ഏർപ്പെടുത്തിയിട്ടുള്ള വെൺപാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം ചലച്ചിത്രതാരം ഇന്ദ്രൻസിന് നൽകാൻ ട്രസ്റ്റ് ഏകകണ്ഠമായി തീരുമാനിച്ചതായി ചെയർമാൻ ഡോ.ബിജു രമേശ് അറിയിച്ചു.മുൻ വർഷങ്ങളിൽ ഗായകന്മാരായ എം.ജി.ശ്രീകുമാർ,ജി.വേണുഗോപാൽ, പി.ജയചന്ദ്രൻ എന്നിവരായിരുന്നു വെൺ പാലവട്ടത്തമ്മ ശ്രീചക്ര പുരസ്കാര ജേതാക്കൾ.രണ്ട് ലക്ഷം രൂപ വിലവരുന്ന പഞ്ചലോഹ നിർമ്മിതമായ ശ്രീചക്ര മേരുവാണ് പുരസ്കാരം.ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി 27ന് വൈകിട്ട് 6ന് ക്ഷേത്ര ഓഡിറ്റോറിയത്തിൽ കൂടുന്ന സാംസ്കാരിക സമ്മേളനത്തിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ പുരസ്കാരം സമ്മാനിക്കും.ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ ഡോ.ബിജു രമേശിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ഡോ.ബി.എസ് ബാലചന്ദ്രൻ, ഡോ. പത്മശ്രീ ഹരീന്ദ്രൻ നായർ, ഡോ. എഴുമറ്റൂർ രാജരാജവർമ്മ, ഡോ. വിളക്കുടി രാജേന്ദ്രൻ, ഡി.ജി കുമാരൻ, എൻ. അജിത് കുമാർ, പട്ടം രമേശൻ എന്നിവർ സംസാരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |