കൊല്ലം: പത്തനാപുരം റേഞ്ചിന് കീഴിലെ അമ്പനാർ സന്യാസികോൺ വനഭാഗത്ത് ചെന്നായ്ക്കൾ ഓടിച്ച് അവശയായ മ്ലാവിനെ പിടിച്ച് കൊന്ന് ഇറച്ചി പാകം ചെയ്തു കഴിച്ച മൂന്നുപേർ വനംവകുപ്പിന്റെ പിടിയിലായി. പെരുന്തോയിൽ, പ്ലാമൂട്ടിൽ തേക്കേതിൽ വീട്ടിൽ സുരേഷ് കുമാർ (40 ), കറവൂർ ,കീഴയം ഭാഗം നെല്ലിമൂട്ടിൽ വീട്ടിൽ ഷാജി(42 ), കുറുന്ദമൺ, ചരുവിള പുത്തൻ വീട്ടിൽ തമ്പി എന്ന് വിളിക്കുന്ന ഷൈലേന്ദ്രൻ (48) എന്നിവരെയാണ് പത്തനാപുരം റേഞ്ച് ഫോറസ്റ്റ് ഓഫീസർ ബി. ദിലീഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മ്ലാവിനെ വേട്ടയാടാൻ ഉപയോഗിച്ച ആയുധങ്ങളും കറിവെക്കാന്‍ ഉപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജി.ബിജു ,ഡി. ജയകുമാർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എം.എൻ. ശ്യാം ലാൽ, ജി. നിത്യ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. അറസ്റ്റ് ചെയ്ത പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |