തിരുവനന്തപുരം : നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി ബി.എസ് സി ഒപ്റ്റോമെട്രി,ഡിപ്ലോമ ഇൻ ഒപ്താൽമിക് അസിസ്റ്റന്റ് കോഴ്സാണ് യോഗ്യത. പ്രായപരിധി 40വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ് അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ,കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആവശ്യമായ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഈമാസം 28ന് രാവിലെ 11ന് നേരിട്ട് ഹാജരാക്കണം.അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 21.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |