നെയ്യാറ്റിൻകര:വെൺപകൽ അരങ്ങൽ മഹാദേവർ ക്ഷേത്രത്തിലെ ധനു തിരുവാതിര മഹോത്സവത്തോടനുബന്ധിച്ച് മഹാദേവ സന്ധ്യയും സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചു.കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ബി.ജെ.പി സംസ്ഥാന സമിതി അംഗം ജി. സുരേഷ് തമ്പി അദ്ധ്യക്ഷത വഹിച്ചു.അതിയന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.അനിത,ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.രാജശേഖരൻ നായർ,സെക്രട്ടറി ടി.അനിൽകുമാർ,വൈസ് പ്രസിഡന്റ് എസ്.അനിൽകുമാർ,മുൻ ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ.സനൽകുമാർ,അരങ്ങൽ ഗ്രാമപഞ്ചായത്ത് മെമ്പർ മായറാണി,മാതൃസമിതി അംഗം രമാ ഹരി ടീച്ചർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |