നെടുമങ്ങാട്:ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആനാട് മണ്ഡലം കമ്മിറ്റി ചുളളിമാനൂരിൽ സംഘടിപ്പിച്ച ഹാത്ത് സേ ഹാത്ത് ജോഡോ ജാഗ്രതാ സദസ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീർ ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എം.എൻ.ഗിരി ആദ്ധ്യക്ഷത വഹിച്ചു.മൂഴി മണ്ഡലം പ്രസിഡന്റ് വേട്ടമ്പളളി സനൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അബിൻ ഷീരജ് നാരായൺ,മുൻ മണ്ഡലം പ്രസിഡന്റ് ആർ.അജയകുമാർ,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി നെട്ടറക്കോണം ഗോപാലകൃഷ്ണൻ,മണ്ഡലം ഭാരവാഹികളായ പാണയം അബ്ദുൽ സലാം,എ.മുരളീധരൻ നായർ,പാണയം ജലീൽ,മജീദ് ചുളളിമാനൂർ,അക്ബർ ഷാൻ,മന്നൂർക്കോണം രതീഷ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |