തിരുവനന്തപുരം: ഭിന്നശേഷിക്കാരായ എൻജിനിയറിംഗ് വിദ്യാർത്ഥികൾക്ക് തൊഴിൽമേളയുമായി സാങ്കേതിക സർവകലാശാലയും ടെക്നോപാർക്ക് ആസ്ഥാനമായ ഓട്ടോമോട്ടീവ് സോഫ്റ്റ്വെയർ റിസർച്ച് കമ്പനിയായ ആക്സിയ ടെക്നോളജീസും. മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജിൽ നടന്ന തൊഴിൽ മേള വൈസ് ചാൻസലർ ഡോ.സിസ തോമസ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ സമർത്ഥർക്ക് എൻജിനിയറിംഗ് പഠനം തിരഞ്ഞെടുക്കാനുള്ള ഉറപ്പ് നൽകാകാൻ തൊഴിൽമേള സഹായിക്കുമെന്ന് വി.സി പറഞ്ഞു.അവസാനവർഷക്കാരായ ഭിന്നശേഷിയുള്ള വിദ്യാർത്ഥികളെ നിയമിക്കാൻ സന്നദ്ധത അറിയിച്ച മറ്റ് കമ്പനികളുമായും സർവകലാശാല ചർച്ച നടത്തുന്നുണ്ട്. ആക്സിയ ടെക്നോളജീസ് സ്ഥാപകനും സി ഇ ഒ യുമായ ജിജിമോൻ ചന്ദ്രൻ,നിഷിലെ അക്കാഡമിക് പ്രോഗ്രാമുകളുടെ പ്രിൻസിപ്പൽ ഡോ.സുജ കെ കുന്നത്ത്,മാർ ബസേലിയോസ് എൻജിനിയറിംഗ് കോളേജ് ബ്യൂസർ ഫാ.ജോൺ വർഗീസ് പഴനികുന്നത്തിൽ,കോളേജ് പ്രിൻസിപ്പൽ ഡോ. എബ്രഹാം ടി മാത്യു, സാങ്കേതിക സർവകലാശാലാ ഇൻഡസ്ട്രി അറ്റാച്ച്മെന്റ് സെൽ കോർഡിനേറ്റർ അരുൺ അലക്സ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |