വർക്കല: മന്ത്റിമാരുടെയും എം.എൽ.എമാരുടെയും ശമ്പളം വർദ്ധിപ്പിക്കുന്നതിനെതിരെ വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് (ഒ ഐ ഒ പി) ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ വർക്കല നഗരസഭാ കാര്യാലയത്തിനു മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് അലി അബാസ് ഉദ്ഘാടനം ചെയ്തു.വർക്കല മണ്ഡലം പ്രസിഡന്റ് ലളിതാബായിഅമ്മ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ജയപ്രകാശ്, സുരേഷ്ബാബു, ഗുരുകുലം വിജയൻ,കെ.എസ്.ബാബു,സതീശൻനായർ,വർക്കല ശിവശങ്കരൻ, മണ്ഡലം സെക്രട്ടറി ഷാജി,എം.ജി.കൃഷ്ണൻ,സുനിൽ ഇടവ തുടങ്ങിയവർ സംസാരിച്ചു.ആറ്റിങ്ങൽ മണ്ഡലം കോ-ഓർഡിനേറ്റർ റഷീദ് സ്വാഗതവും ജില്ലാ ട്രഷറർ ഷീന നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |