തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് ജില്ലാകമ്മിറ്റി യോഗം സംസ്ഥാന ജനറൽ സെക്രട്ടറി നെടുമങ്ങാട് രാജേഷ് ഉദ്ഘാടനം ചെയ്തു.യൂത്ത് മൂവ്മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അരുൺ അശോക് സംഘടനാ കാര്യങ്ങൾ വിശദീകരിച്ചു.എല്ലാ യൂണിയനുകളിലെയും ശാഖാകളിൽ യൂത്ത് മൂവ്മെന്റ് കമ്മിറ്റികൾ 28ന് മുമ്പ് പൂർത്തീകരിക്കാനും യൂണിയനുകളിൽ നിന്ന് 5 പേരെ വീതം ഉൾപ്പെടുത്തി ജില്ലാകമ്മിറ്റി പുനഃസംഘടിപ്പിക്കാനും തീരുമാനിച്ചു.യൂത്ത് മൂവ്മെന്റ് ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീകണ്ഠൻ ചെമ്പഴന്തി , സുമേഷ് റസ്സൽ പുരം, കൃഷ്ണകുമാർ നേമം, സുനിൽ ലാൽ, ഇറവൂർ വിവേകാനന്ദൻ, അഭിലാഷ് കുഴിത്തുറ, ഷിനു പാറശാല, ദിപു അരുമാനൂർ എന്നിവർ പങ്കെടുത്തു.ജില്ലാ കൺവീനർ വിനോദ് കുമാർ മുല്ലൂർ സ്വാഗതവും ജില്ലാ ജോയിന്റ് കൺവീനർ അരുൺ കഴക്കൂട്ടം നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |