ശംഖുംമുഖം: എയ്‌റോബാറ്റിക് ടീമിന്റെ വ്യോമാഭ്യാസ പ്രകടനങ്ങൾക്കായുള്ള വ്യോമസേനയുടെ സൂര്യ കിരൺ വിമാനങ്ങൾ തലസ്ഥാനത്ത് ലാൻഡ് ചെയ്‌തു.11 വിമാനങ്ങളാണ് ഇന്നലെ വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. ഫ്രെബുവരി അഞ്ചിനാണ് വ്യോമാഭ്യാസ പ്രകടനങ്ങൾ. ഇന്നു മുതൽ 4വരെ രാവിലെ 8.30മുതൽ 9.30വരെ ഇവയുടെ പരിശീലനമുണ്ടാകും. ഉദ്ദേശം 10000അടി ഉയരത്തിലാണ് പ്രകടനം.പരീശീലന സമയത്തും ആകാശ പ്രകടനങ്ങൾ നടക്കുമ്പോഴും വിമാനത്താവളത്തിൽ യാത്രവിമാനങ്ങൾക്ക് നിയന്ത്രണമുണ്ട്. ഹാക്ക് വിഭാഗത്തിലുള്ള വിമാനങ്ങൾക്ക് പുറമേ സി.17വിമാനം, ഹെലികോപ്റ്രറുകൾ എന്നിവയുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |