തൃശൂർ: അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഓൺലൈൻ ടിക്കറ്റുകൾ എല്ലാം വിറ്റഴിഞ്ഞു. അഞ്ച് മുതൽ 14 വരെ തൃശൂരിലെ വിവിധ വേദികളിലാണ് ഇറ്റ്‌ഫോക്ക് അരങ്ങേറുന്നത്. ഓരോ വേദിക്കും അനുവദനീയമായ ഇരിപ്പിട ക്രമീകരണത്തിന് അനുസരിച്ചാണ് ടിക്കറ്റ് നൽകുന്നത്.
ഓരോ നാടകത്തിനും 60 രൂപയാണ് ടിക്കറ്റ് നിരക്ക്. 50 ശതമാനം ടിക്കറ്റുകൾ itfok.com എന്ന വെബ്‌സൈറ്റിൽ ഓൺലൈൻ വഴിയും ബാക്കി 50 ശതമാനം ടിക്കറ്റുകൾ അന്നേ ദിവസം നേരിട്ടും ലഭിക്കും. ഓൺലൈൻ ടിക്കറ്റുകൾ അഞ്ചിന് രാവിലെ പത്ത് മുതൽ അക്കാഡമിയിലെ ഓൺലൈൻ കൗണ്ടറിൽ നിന്ന് വിതരണം ചെയ്യും. സ്‌പോട്ട് ബുക്കിംഗ് അന്നേ ദിവസം ഉച്ചയ്ക്ക് 1.30 മുതൽ തുടങ്ങും. വിദ്യാർത്ഥികൾക്ക് 40 രൂപയാണ് ടിക്കറ്റ് നിരക്ക്. പവലിയൻ തിയേറ്ററിലാണ് ഏറ്റവും കൂടുതൽ ഇരിപ്പിടം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |