SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.20 AM IST

സഹകരണ ബാങ്കുകൾ ഗ്രാമീണ മേഖലയുടെ നട്ടെല്ല്: വി.ഡി. സതീശൻ

bankukal

എറിയാട് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം ഉദഘാടനം ചെയ്തുകൊണ്ട് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പ്രസംഗിക്കുന്നു.

കൊടുങ്ങല്ലൂർ: സർവീസ് സഹകരണ ബാങ്കുകൾ ഗ്രാമീണ മേഖലയുടെ നട്ടെല്ലാണെന്നും സഹകരണ സംഘങ്ങൾ നൽകുന്ന സേവനങ്ങൾ സാമ്പത്തിക ക്രയവിക്രയങ്ങൾ വർദ്ധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. എറിയാട് സർവീസ് സഹകരണ ബാങ്കിന്റെ ശതാബ്ദി സ്മാരക മന്ദിരം (പഴയ ഹെൽത്ത് സെന്റർ ബ്രാഞ്ച്) നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാങ്ക് പ്രസിഡന്റ് പി.എസ്. മുജീബ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോ. രജിസ്ട്രാർ എം. ശബരിദാസൻ സ്‌കോളർഷിപ്പ് വിതരണം ചെയ്തു. കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ടി.എം. നാസർ, ഡയറക്ടർ പി.കെ. ഷംസുദ്ധീൻ, മേത്തല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. സി.പി. രമേശൻ, അഴിക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എ. കരുണാകരൻ, എടവിലങ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ്. അനിൽകുമാർ, മുസിരിസ് കോ-ഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ബഷീർ കൊണ്ടകുമ്പുള്ളി, ബാങ്ക് സെക്രട്ടറി എ.എസ്. റാഫി തുടങ്ങിയവർ സംസാരിച്ചു.


അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.