SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.22 PM IST

യാത്രയ്ക്ക് ക്ഷണിച്ച് ഡി.ടി.പി.സിയുടെ ട്രാവൽ ഡെസ്‌ക്

dtpc

തൃശൂർ : പ്രകൃതിയും പൈതൃകവും കൈകോർക്കുന്ന ജില്ലയുടെ ഭൂവൈവിദ്ധ്യം ആസ്വദിച്ച് ഒരു യാത്ര പോയാലോ? മലനിരകളും കാട്ടുചോലകളും വെള്ളച്ചാട്ടങ്ങളും കണ്ട് സ്വപ്നം പോലൊരു യാത്രയ്ക്ക് വിളിക്കുകയാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ജില്ലയിൽ പുരോഗമിക്കുന്ന പതിമൂന്നാമത് അന്താരാഷ്ട്ര നാടകോത്സവത്തിന്റെ ഭാഗമായി ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ആരംഭിച്ച ട്രാവൽ ഡെസ്‌ക്കാണ് സഞ്ചാരികളെ വിളിക്കുന്നത്. പ്രധാന ടൂറിസം കേന്ദ്രങ്ങളെയും അവിടേയ്ക്കുള്ള പാക്കേജുകളെയും പരിചയപ്പെടുത്തുകയാണ് ട്രാവൽ ഡെസ്‌ക്കിലൂടെ ഉദ്ദേശിക്കുന്നത്. ഡെസ്‌ക്കിന്റെ ഉദ്ഘാടനം ജില്ലാ വികസന കമ്മിഷണർ ശിഖ സുരേന്ദ്രനും സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളിയും ചേർന്ന് നിർവഹിച്ചു. ഡി.ടി.പി.സി സെക്രട്ടറി ഡോ.ജോബി ജോർജ് പങ്കെടുത്തു. ഇറ്റ്‌ഫോക്കിന് എത്തുന്ന വിദേശികൾക്ക് പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് വാട്ടർ ടൂറിസം, ഡാം ടൂറിസം, കൾച്ചറൽ ടൂറിസം, മുസിരിസ് ഹെറിറ്റേജ് ടൂറിസം, ബാക്ക് വാട്ടർ ടൂറിസം, അസോർട്ടഡ് സർക്യൂട്ട് ടൂറിസം എന്നിങ്ങനെ ആറ് ടൂറിസം സർക്യൂട്ടും വിഭാവനം ചെയ്തിട്ടുണ്ട്. ഡേ വിത്ത് മാസ്റ്റേഴ്‌സ് അറ്റ് കലാമണ്ഡലം എന്ന പാക്കേജിന്റെ ഭാഗമായി കലാമണ്ഡലം സന്ദർശിക്കാനും അവസരം ഒരുക്കുന്നുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 6 വരെയും തുടർന്ന് രാത്രിയും കെ.ടി. മുഹമ്മദ് തിയേറ്റർ പരിസരത്താണ് ഡെസ്‌ക് പ്രവർത്തിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, DTPC
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.