SignIn
Kerala Kaumudi Online
Friday, 20 September 2024 5.29 AM IST

പെൻഷനും വഴിമുട്ടി,​ കൊവിഡിൽ അനാഥരായ കുടുംബങ്ങൾ

Increase Font Size Decrease Font Size Print Page
pension

തൃശൂർ : കൊവിഡ് ബാധിച്ച് മരിച്ച ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ,​ ആശ്രിതർക്ക് പ്രതിമാസ പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ. മരിച്ചവരുടെ ആശ്രിതർക്ക് നൽകുന്ന അമ്പതിനായിരം രൂപ ലഭിച്ചവരും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരുമായ കുടുംബങ്ങൾക്ക് ആ തുക ലഭിച്ച് അടുത്ത മാസം മുതൽ മൂന്ന് വർഷം മാസംതോറും അയ്യായിരം നൽകുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എന്നാൽ പലർക്കും ആറ് മാസമായി പെൻഷൻ ലഭിച്ചിട്ടില്ല. കഴിഞ്ഞ സെപ്തംബറിലാണ് അവസാനമായി തുക ലഭിച്ചത്. ജൂലായ്ക്ക് ശേഷം ഒരു ഗഡു മാത്രമാണ് ലഭിച്ചത്. പരാതിയുമായി ചെന്നപ്പോൾ സർക്കാരിൽ നിന്ന് ഫണ്ട് ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. അപേക്ഷ നൽകി ഒറ്റത്തവണ പോലും ലഭിക്കാത്തവരുമുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇതാണ് സ്ഥിതി. കൊവിഡ് ബാധിച്ച് മരിച്ച ആയിരക്കണക്കിന് പേരിൽ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള അർഹരായി കണ്ടെത്തിയിരിക്കുന്നത് 684 പേരെയാണ്. എന്നാൽ ഇവരുടെ അപേക്ഷകൾ ലഭിച്ച് നടപടിക്രമം പൂർത്തിയാക്കിയെങ്കിലും ഏതാനും ഗഡുക്കൾ മാത്രമാണ് ലഭിച്ചത്.

സാമ്പത്തിക സഹായം 6,882 പേർക്ക്

ആശ്രിതർക്ക് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള അമ്പതിനായിരം രൂപ ലഭിച്ചത് 6,882 പേർക്കാണ്. ഇതിനായി 34.41 കോടിയാണ് നൽകിയതെന്ന് ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഭാഗം പറഞ്ഞു. രാജ്യത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ച ജില്ലയിൽ ഇതിനോടകം എണ്ണായിത്തോളം പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. സംസ്ഥാനത്ത് കൂടുതൽ മരണം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ മൂന്നാം സ്ഥാനത്താണ്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൊവിഡ് പോർട്ടലും നിറുത്തലാക്കി. കൃത്യമായ കണക്ക് പുറത്തുവിടാൻ ആരോഗ്യ വകുപ്പ് അധികൃതർ തയ്യാറാകുന്നില്ല. 2022 നവംബർ ഒമ്പത് വരെയുള്ള കണക്ക് പ്രകാരം കൊവിഡ് ബാധിച്ച് മരിച്ചത് 7560 പേരാണ്. എന്നാൽ ഇതിൽ ആയിരത്തിലധികം പേർ അപേക്ഷ നൽകാത്തതിനെ തുടർന്നാണ് ധനസഹായം ലഭിക്കാതെ പോയത്. ആശ്രിതർ ഇല്ലാത്തവരും കൃത്യമായി രേഖകൾ ഹാജരാക്കാൻ സാധിക്കാത്തവരും ഇതിലുൾപ്പെടും.

ധനസഹായം ലഭിക്കാനുള്ള നടപടി ക്രമം

കൊവിഡ് ബാധിച്ചാണ് മരിച്ചതെന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ്, തദ്ദേശ സ്ഥാപനങ്ങൾ നൽകുന്ന മരണ സർട്ടിഫിക്കറ്റ്/ ഡെത്ത് ഡിക്ലറേഷൻ ഡോക്യുമെന്റ് / ഐ.സി.എം.ആർ സർട്ടിഫിക്കറ്റ്, റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ റേഷൻ കാർഡ് കോപ്പി, അപേക്ഷകന്റെ ബാങ്ക് പാസ് ബുക്ക്, ആധാർ കാർഡ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിച്ചാലാണ് ധനസഹായം അനുവദിക്കുക.

ധനസഹായം ഇതുവരെ

ദാരിദ്ര്യരേഖയ്ക്ക് താഴെ പെൻഷന്

അർഹരായി കണ്ടെത്തിയത് 684 പേർ
50,000 രൂപ ധനസഹായം ലഭിച്ചത് 6,882 പേർക്ക്
വിതരണം ചെയ്ത തുക 34.41 കോടി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, PENSION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.