തൃശൂർ : ഡോ.വർഗ്ഗീസ് കുര്യൻ ഡയറി സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറി സയൻസ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ളാഷ് മോബോടെ സംസ്ഥാന ക്ഷീര കർഷക സംഗമത്തിന്റെ പ്രചരണ വണ്ടി പര്യടനം സമാപിച്ചു. 17 ബ്ലോക്കുകളിലെ ചാലക്കുടി സൗത്ത് ജംഗ്ഷൻ, മാള സെന്റർ, കൊടുങ്ങല്ലൂർ സെന്റർ, മതിലകം ബ്ലോക്ക് ഓഫീസ്, വെള്ളാങ്കല്ലൂർ സെന്റർ, ആനന്ദപുരം, പുതുക്കാട്, ചെറുതുരുത്തി, ചാവക്കാട് , മുല്ലശ്ശേരി ബ്ലോക്ക് ഓഫീസ്, അന്തിക്കാട് സെന്റർ തൃപ്രയാർ, ഓട്ടുപാറ, കുന്നംകുളം സ്റ്റാൻഡ്, മുണ്ടൂർ, കൂർക്കഞ്ചേരി, പാണഞ്ചേരി, വലക്കാവ്, വെട്ടുകാട്, ടൗൺഹാൾ, ശക്തൻ സ്റ്റാൻഡ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഇന്നലെ വൈകീട്ട് തേക്കിൻ കാട് മൈതാനിയിൽ സമാപിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |