തൃശൂർ : ക്ഷീരവികസന വകുപ്പ് സംഘടിപ്പിക്കുന്ന പടവ് 2023 സംസ്ഥാന ക്ഷീര സംഗമത്തിന് മന്ത്രി അഡ്വ.കെ.രാജൻ പതാക ഉയർത്തുന്നതോടെ തുടക്കം കുറിക്കും. മന്ത്രി ജെ.ചിഞ്ചു റാണി, നഗരസഭയുടെ മേയർ എം.കെ.വർഗീസ് , ടി.എൻ.പ്രതാപൻ എം.പി, പി.ബാലചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ഡോ.എ.കൗശിഗൻ, കളക്ടർ ഹരിത വി.കുമാർ, മിൽമ ചെയർമാൻ കെ.എസ്.മണി, കെ.ശ്രീകുമാർ, ലതാ ചന്ദ്രൻ, കെ.ആർ.രവി, ഷീന പറയങ്ങാട്ടിൽ സംബന്ധിക്കും. രാവിലെ 10ന് ചിറയ്ക്കേക്കാട് ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഹാളിൽ സംസ്ഥാനതല ക്ഷീര ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് രതി അനിൽകുമാർ ചടങ്ങിന് സ്വാഗതവും അന്തിക്കാട് ക്ഷീരവികസന ഓഫീസർ ഷീല ടി.ജി നന്ദിയും പറയും. ഉച്ചയ്ക്ക് ഒന്നിന് മാദ്ധ്യമ സെമിനാർ ഇന്ദ്രനീലം വെറ്ററിനറി കോളേജ് സെമിനാർ ഹാളിൽ മന്ത്രി അഡ്വ.കെ.രാജൻ, മന്ത്രി ജെ.ചിഞ്ചു റാണിയുടെ അദ്ധ്യക്ഷതയിൽ ഉദ്ഘാടനം ചെയ്യും. ദൂരദർശന്റെ റിട്ട. പ്രോഗ്രാം ഹെഡ് ബൈജു ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും. തിങ്കളാഴ്ച്ച രാവിലെ മുഖ്യമന്ത്രി ഔപചാരികമായി ഉദ്ഘാടനം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |