കൊടുങ്ങല്ലൂർ : കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ഭരണി മഹോത്സവത്തിന് ആരംഭം കുറിച്ച് നാളെ ചെറു ഭരണി കൊടികയറും. കുംഭമാസത്തിലെ ചെറു ഭരണി നാളായ നാളെ പന്തീരടി പൂജയ്ക്ക് ശേഷം എട്ട് മണിയോടെ പരമ്പരാഗത അവകാശികളായ കാവിൽ വീട്ടിൽ കുടുംബക്കാരുടെ നേതൃത്വത്തിലാണ് കൊടിയേറ്റ്.
കാവിൽ വീട്ടുകാർ മുതിർന്ന കാരണവരുടെ നേതൃത്വത്തിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ക്ഷേത്രനടയിലെത്തി ക്ഷേത്രത്തിനു ചുറ്റും പ്രദക്ഷിണം വച്ച് വടക്കെനടയിലെത്തി കോഴിക്കല്ലിന് മുകളിൽ ചുവന്ന പട്ടും സ്വർണത്താലിയും സമർപ്പിക്കും. ഇതോടെ പ്രസിദ്ധമായ ഭരണാ മഹോത്സവത്തിന്റെ ആചാരങ്ങൾക്ക് ആരംഭം കുറിക്കും.
കൊടിയേറ്റത്തിന് മുമ്പായി കാവിൽ വീട്ടുകാർ കോട്ട കോവിലകത്ത് എത്തി കൊടുങ്ങല്ലൂർ വലിയ തമ്പുരാന്റെ അനുഗ്രഹം തേടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |