തൃശൂർ: ഡിഫറന്റലി ഏബിൾഡ് എംപ്ലോയീസ് അസോസിയേഷന്റെ (ഡി.എ.ഇ.എ) ജില്ലാസമ്മേളനം നാലിന് തൃശൂരിൽ സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. രാവിലെ 10.30ന് മന്ത്രി കെ. രാജൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഡി.എ.ഇ.എ ജില്ലാ പ്രസിഡന്റ് വർഗീസ് തെക്കേത്തല അദ്ധ്യക്ഷനാകും.
പി. ബാലചന്ദ്രൻ എം.എൽ.എ യാത്രഅയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്.എച്ച്. പഞ്ചപകേശനെ മേയർ എം.കെ. വർഗീസും സംസ്ഥാന ഭിന്നശേഷി അവാർഡ് ജേതാക്കളായ പണ്ടു സിന്ധു, എ.സി. സീന എന്നിവരെ കളക്ടർ ഹരിത വി. കുമാറും ആദരിക്കും.
വാർത്താസമ്മേളനത്തിൽ ഡി.എ.ഇ.എ ജില്ലാ പ്രസിഡന്റ് വർഗീസ് തെക്കേത്തല, ജില്ലാ രക്ഷാധികാരി ഫ്രാൻസിസ് ജേക്കബ്, എം.എസ്. വാസുദേവൻ, കെ.കെ. വിജേഷ്, രാധാകൃഷ്ണൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |