തൃശൂർ: വിശദ നഗരാസൂത്രണ പദ്ധതികൾ (ഡി.ടി.പി സ്കീമുകൾ) പൂർണ്ണമായും റദ്ദ് ചെയ്യാനുള്ള സ്പെഷ്യൽ കമ്മിറ്റിയിലുള്ള കോൺഗ്രസ് അംഗങ്ങളെ അറിയിക്കാതെയാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് രാജൻ.ജെ.പല്ലൻ. പ്രതിപക്ഷനേതാവ് , നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയേൽ, ഉപനേതാവ് ഇ.വി.സുനിൽ രാജ്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എ.ഗോപകുമാർ, കൗൺസിലർമാരായ ജയപ്രകാശ് പൂവത്തിങ്കൽ എന്നീ സ്പെഷ്യൽ കമ്മിറ്റി അംഗങ്ങൾ സ്പെഷൽ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നില്ല.
കൃത്യമായ രേഖകൾ നൽകാതെ ഡി.ടി.പി സ്കീമുകൾ റദ്ദ് ചെയ്യാനുള്ള മേയറുടെയും, സി.പി.എം ഭരണ നേതൃത്വത്തിന്റെയും നീക്കം വൻ അഴിമതിയാണെന്നും, കെട്ടിട നിർമ്മിതാക്കളും, ഭൂ മാഫിയയും പാടശേഖരം നികത്താനുള്ള നീക്കമാണ് സി.പി.എം ഭരണനേതൃത്വം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |