തൃശൂർ: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് മുതൽ ജില്ലയിൽ പര്യടനം നടത്തും. ഇന്ന് രാവിലെ പത്തിന് ജില്ലാ അതിർത്തിയായ ചെറുതുരുത്തിയിൽ മന്ത്രിമാരും സംസ്ഥാന ജില്ലാ നേതാക്കളും ചേർന്ന് ജാഥയെ സ്വീകരിക്കും. ചേലക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെറുതുരുത്തി സെന്ററിലാണ് ആദ്യ സ്വീകരണം. 11ന് ഓട്ടുപാറ ബസ് സ്റ്റാൻഡ് പരിസരത്ത് വടക്കാഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. കുന്നംകുളം പഴയ ബസ് സ്റ്റാൻഡ് പരിസരത്തെത്തുന്ന ജാഥയ്ക്ക് വൈകിട്ട് മൂന്നിന് കുന്നംകുളം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകും. നാലിന് ചാവക്കാട് മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപത്തെ ഗ്രൗണ്ടിൽ ഗുരുവായൂർ മണ്ഡലം കമ്മിറ്റി സ്വീകരണം നൽകും. വൈകീട്ട് അഞ്ചിന് തേക്കിൻകാട് മൈതാനിയിൽ സ്വീകരണം നൽകും. തൃശൂർ, ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സ്വീകരണം. ഡോ.പി.കെ.ബിജുവാണ് ജാഥാ മാനേജർ. സി.എസ് സുജാത, എം.സ്വരാജ്, കെ.ടി.ജലീൽ, ജെയ്ക്ക് സി.തോമസ് എന്നിവരാണ് മറ്റംഗങ്ങൾ.
മറ്റ് ദിനങ്ങളിൽ ഇങ്ങനെ
നാളെ രാവിലെ 10ന് പൂവത്തൂർ ബസ് സ്റ്റാൻഡ് പരിസരത്ത്
11ന് ചേർപ്പ് മഹാത്മാ മൈതാനിയിൽ
വൈകീട്ട് മൂന്നിന് മതിലകം സെന്ററിൽ
മാള ടൗണിൽ നാലിന് കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെ സ്വീകരണം
വെകിട്ട് അഞ്ചിന് ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനത്ത്
മറ്റെന്നാൾ ആറിന് നന്തിക്കരയിൽ രാവിലെ 10ന്
11ന് ചാലക്കുടിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |