തൃശൂർ: ആയുർവേദ ഡോക്ടർമാരുടെ അവകാശം നേടിയെടുക്കാനുള്ള പോരാട്ടങ്ങൾക്ക് എക്കാലവും നേതൃത്വം നൽകാൻ എ.എം.എ.ഐയ്ക്ക് സാധിക്കണമെന്ന് ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ പറഞ്ഞു. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഒഫ് ഇന്ത്യ തൃശൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഡോ.രമ്യ പങ്കജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വിജയ്നാഥ്, ഡോ.സ്മിത ജോജി, ഡോ.പി.കെ.നേത്രദാസ്, ഡോ.രജിത, ഡോ.പി.ഗോപിദാസ് തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ഡോ.പി.ഷൈമ (പ്രസി.)
ഡോ.ജെ.ഡിൽവിൻ (സെക്ര.), ഡോ.ജെ.ജ്യോതിഷ് (ട്രഷറർ), ഡോ.നന്ദിത (ചെയർപേഴ്സൺ, വനിതാ കമ്മിറ്റി), ഡോ.ലക്ഷ്മി (കൺവീനർ,വനിതാ കമ്മിറ്റി), ഡോ.പി.ജോസ്ലിൻ (വൈസ് പ്രസി.), ഡോ.ദീപ (വൈസ് പ്രസി.), ഡോ.വിഷ്ണു (ജോയിന്റ് സെക്ര.), ഡോ.വി.രമ്യ ( ജോയിന്റ് സെക്ര.) എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |