ചാലക്കുടി: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ മണിക്കൂടാരത്തിലെത്തി. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി ചാലക്കുടിയിലെ സ്വീകരണത്തിന് ശേഷമാണ് ജാഥാ ക്യാപ്ടൻ ചേനത്തുനാട്ടിലെത്തിയത്. കല്ലറയിൽ പുഷ്പാർച്ചനയും നടത്തി. ചാലക്കുടിയുടെ അംബാസഡറായിരുന്നു കലാഭവൻ മണിയെന്ന് അദ്ദേഹം അനുസ്മരിച്ചു. നാടൻപാട്ടിനെ ജനകീയ കലയാക്കി മാറ്റാൻ അഹോരാത്രം പ്രയത്‌നിച്ച മണി എക്കാലത്തും ഇടതുപക്ഷത്താണ് നിലകൊണ്ടതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ജില്ലാ സെക്രട്ടറി എം.എം. വർഗീസ്. മുൻ എം.എൽ.എ ബി.ഡി. ദേവസി എന്നിവരും ഒപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |