തൃശൂർ: കേരള പ്രൈവറ്റ് ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 11ന് 4ന് ജവാഹർ ബാലഭവനിൽ മന്ത്രി ആർ.ബിന്ദു ഉദ്ഘാടനം ചെയ്യും. 12ന് രാവിലെ 10ന് ജയരാജ് വാരിയരുടെ നർമ്മ സംഗീത സല്ലാപം നടക്കും. തിരഞ്ഞെടുക്കപ്പെട്ട 250ഓളം പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സമ്മേളനത്തിന് മുന്നോടിയായി നാളെ വൈകിട്ട് നാലിന് തേക്കിൻകാട് മൈതാനത്ത് 'ആന്റിബയോട്ടിക് റസിസ്റ്റൻസ്' വിഷയത്തിൽ പ്രഭാഷണം നടത്തുമെന്ന് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.സണ്ണി, ജനറൽ കൺവീനർ എം.ആർ.അജിത് കിഷോർ, കെ.പി.ഗോപകുമാർ എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |