തൃശൂർ: ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിന്റെയും കോർപറേഷന്റെയും വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന സാംസ്കാരികോത്സവം ചെ. പ്പു.കോ.വെ മാർച്ച് 17ന് രാവിലെ പത്തിന് കേരള സംഗീത നാടക അക്കാഡമി കെ.ടി മുഹമ്മദ് സ്മാരക തിയ്യേറ്ററിൽ കലാമണ്ഡലം ഗോപി ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റർ അറിയിച്ചു.
വൈകിട്ട് 5.30ന് വടക്കെച്ചിറയിൽ റവന്യു മന്ത്രി കെ. രാജൻ വടക്കെച്ചിറ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച് തെക്കെഗോപുര നട മുതൽ വടക്കെച്ചിറ വരെ പൈതൃക നടത്തവും സംഘടിപ്പിക്കും. ടൂറിസം പ്രമോഷൻ കൗൺസിലും ഇൻടച്ച് തൃശൂരും സംയുക്തമായാണ് ഹെറിറ്റേജ് വാക്ക് സംഘടിപ്പിക്കുന്നത്.
നാളെ വൈകിട്ട് അഞ്ചിന് തെക്കെ ഗോപുരനട പരിസരത്ത് നിന്നാരംഭിച്ച് ആറു മണിയോടെ വടക്കെച്ചിറയിൽ എത്തിച്ചേരുന്ന രീതിയിലാകും പരിപാടി. 18ന് രാവിലെ പത്തിന് കെ.ടി. മുഹമ്മദ് സ്മാരക തിയേറ്ററിൽ മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. രണ്ട് ദിവസങ്ങളിൽ വിവിധ കലാപരിപാടികൾ അരങ്ങേറും.
വാർത്താ സമ്മേളനത്തിൽ അസിസ്റ്റന്റ് കളക്ടർ വി.എം ജയകൃഷ്ണൻ, എൻ.കെ. ശ്രീലത, ടി.വി.മദന്മോഹനൻ, സി.പി.അബ്ദുൽ കരീം എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
വടക്കെച്ചിറയിൽ വ്യാഴാഴ്ചകളിൽ പ്രദർശനമേള
വടക്കെച്ചിറയിൽ എല്ലാ വ്യാഴാഴ്ചകളിലും പ്രദർശന വിപണന മേള ഒരുക്കും. തൃശൂരിന്റെ വ്യാഴാഴ്ചകൾ സഞ്ചാരികളുടെയും ടൂറിസ്റ്റുകളുടെയും വിപണനക്കാരുടേതും കൂടിയായി മാറുമെന്ന് കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |