കൊടുങ്ങല്ലൂർ: എടവിലങ്ങ് പഞ്ചായത്തിൽ തെരഞ്ഞെടുത്ത വനിതകൾക്കായി മണപ്പുറം ഫൗണ്ടേഷന്റെ സഹായത്തോടെ മെൻസ്ട്രൽ കപ്പ് വിതരണം ചെയ്തു. ആർത്തവകാലത്ത് സ്ത്രീകൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾക്കും വേസ്റ്റ് മാനേജ്‌മെന്റ് പ്രശ്‌നങ്ങൾക്കും പദ്ധതിയിലൂടെ പരിഹാരമാകുകയാണെന്ന് ഉദ്ഘാടനം ചെയ്ത് ഇ.ടി. ടൈസൺ എം.എൽ.എ അഭിപ്രായപ്പെട്ടു.
കപ്പിന്റെ ആദ്യ വിതരണം കളക്ടർ ഹരിത വി. കുമാർ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ആർ. കൈലാസൻ, നിഷ അജിതൻ, ഷാഹിന ജലിൽ, മെമ്പർമാരായ സന്തോഷ് കോരുചാലിൽ, സന്തോഷ് പുള്ളിക്കൽ, ജോസ്‌നി ടൈറ്റസ്, എം.എ. ഹരിദാസൻ, സുരഭി സുമൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |