തൃശൂർ: വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് അടക്കം സേവനപ്രവർത്തനങ്ങൾ നടത്തുന്ന കിഡ്നി ഫെഡറേഷൻ ഒഫ് ഇന്ത്യയുടെ പുതിയ സെന്റർ വേലൂർ കുറുമാലിയിൽ ആരംഭിക്കുമെന്ന് ചെയർമാൻ ഫാ. ഡേവീസ് ചിറമ്മൽ. സൗജന്യ ഡയാലിസിസ് സെന്ററിന്റെയും ആസ്ഥാന മന്ദിരത്തിന്റെയും ഉദ്ഘാടനം നാളെ ഉച്ചയ്ക്കുശേഷം മൂന്നിന് നടക്കും. ആരോഗ്യ സർവകലാശാലാ വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മേൽ ഉദ്ഘാടനം നിർവഹിക്കും. ഫാ. ഡേവീസ് ചിറമ്മൽ അദ്ധ്യക്ഷനാകും. സെന്ററിനായി സ്ഥലം നൽകിയ ഷൈജു ആന്റണി ലോനപ്പൻ, ഡയാലിസിസ് സെന്റർ സ്പോൺസർ ചെയ്ത ജോണി - ഫ്ളവർ ജോണി നമ്പതികൾ, ഫെഡറേഷൻ ഫൗണ്ടർ ട്രസ്റ്റി പി.കെ. ചെറിയാൻ, ജി. മോഹനചന്ദ്രൻ, ബി.എം. ജയിംസ്, തോമസ് ചിറമ്മേൽ എന്നിവരെ ആദരിക്കും. വേലൂർ പഞ്ചായത്തിലെ 200 കാൻസർ, വൃക്ക രോഗികൾക്ക് ധനസഹായം വിതരണം ചെയ്യും. ഡയറക്ടർ സാൻജോ നമ്പാടൻ, ട്രസ്റ്റി ബി.എം. ജയിംസ് എന്നിവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |