ആറാട്ടുപുഴ : ആറാട്ടുപുഴ പൂരത്തോടനുബന്ധിച്ച് ഇലത്താള പ്രമാണി കുമ്മത്ത് നന്ദനന് ശ്രീശാസ്താ പുരസ്‌കാരം സമർപ്പിക്കും. ശാസ്താവിന്റെ രൂപം ആലേഖനം ചെയ്ത സ്വർണ്ണപ്പതക്കവും കീർത്തി ഫലകവും പ്രശസ്തിപത്രവും പൊന്നാടയും ഉൾപ്പെടുന്നതാണ് ഈ പുരസ്‌കാരം. അമ്പത് വർഷമായി ആറാട്ടുപുഴ ശാസ്താവിന്റെ മേളങ്ങളിൽ ഇലത്താള കലാകാരനാണ്. അറുപത് വർഷമായി ചേർപ്പ് ഭഗവതി ക്ഷേത്രത്തിൽ കഴകവൃത്തിയിൽ സേവനം ചെയ്യുന്ന കെ.ഡബ്ലിയു. അച്യുതവാര്യർക്ക് സന്തോഷ്‌സ്മൃതി പുരസ്‌കാരം സമർപ്പിക്കും. 15001 രൂപയുടെ ക്യാഷ് അവാർഡും കീർത്തി ഫലകവും പ്രശസ്തി പത്രവും പൊന്നാടയും അടങ്ങുന്നതാണ് ഈ പുരസ്‌ക്കാരം. ആറാട്ടുപുഴ പൂരത്തിന്റെ കൊടിയേറ്റ ദിവസമായ ഏപ്രിൽ 3ന് വൈകിട്ട് ആറിന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പുരസ്‌കാരം സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |