തൃശൂർ: സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾ ജീവിച്ചിരിക്കുമ്പോൾ കിട്ടാനുള്ള കുടിശികയിൽ അവരുടെ അനന്തരാവകാശികൾക്ക് അർഹതയില്ലെന്ന സർക്കാർ ഉത്തരവ് ദുരിതം സൃഷ്ടിക്കുന്നെന്ന് കെ.പി.സി.സി സെക്രട്ടറിയും കൗൺസിലറുമായ ജോൺ ഡാനിയൽ. . വാർധക്യ പെൻഷനും വിധവാ പെൻഷനും മറ്റും വാങ്ങുന്നവരുടെ അനന്തരാവകാശികളാണ് ഇതുമൂലം ഏറ്റവും കൂടുതൽ ദുരിതത്തിലായത്. ഗുണഭോക്താവിന്റെ മരണശേഷം അക്കൗണ്ടിലെത്തിയ കുടിശിക തിരിച്ചടയ്ക്കാൻ നോട്ടീസ് കിട്ടിയ പലരും വലയുകയാണ്.
സർക്കാരിന്റെ പിടിപ്പുകേടു മൂലം യഥാസമയം പെൻഷൻ കിട്ടാതെ വലിയ തുക കുടിശികയായിരിക്കെ ഗുണഭോക്താവ് മരണപ്പെടുന്ന സംഭവം പലപ്പോഴും ഉണ്ടാകാറുണ്ട്. മാനുഷിക പരിഗണനയോടെ ഈ വിഷയത്തിൽ സർക്കാർ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് ജോൺ ഡാനിയൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും പരാതി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |