തൃശൂർ : വ്യാജ സർട്ടിഫിക്കറ്റ് നൽകി വിദ്യാർത്ഥികളെ കബളിപ്പിച്ച തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന മിനർവ അക്കാഡമിയുടെ പേരിൽ നടപടി സ്വീകരിക്കണമെന്ന് ഇരകൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പാരാമെഡിക്കൽ കോഴ്‌സ് നടത്തി ഓരോ വർഷവും അറുപതിനായിരം മുതൽ എൺപതിനായിരം രൂപ വരെ വാങ്ങിയായിരുന്നു കോഴ്‌സ് നടത്തിയത്. അക്കാഡമി നൽകിയ സർട്ടിഫിക്കറ്റ് ഇവർ തന്നെ തയ്യാറാക്കുന്ന വ്യാജ സർട്ടിഫിക്കറ്റാണെന്ന് മനസിലായെന്ന് ഇവർ പറഞ്ഞു. ഈ സർട്ടിഫിക്കറ്റുമായി ജോലിക്ക് അപേക്ഷിച്ചാൽ തങ്ങൾ കുടുങ്ങും. തൃശൂരിന് പുറമേ പെരിന്തൽമണ്ണയിലും ഇവർ കോഴ്‌സ് നടത്തുന്നുണ്ട്. നിരവധി പരാതികൾ നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാകുന്നില്ലെന്നും ഇവർ പറഞ്ഞു. പി.വിപിൻ, സി.പി.സുബിജിത്ത്, എം.പി.ഫർസാന, ദീപാ റാണി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |