തൃശൂർ: പീച്ചി ഡാമിൽ നിന്ന് കുടിവെള്ളമെത്തിക്കുന്ന പൈപ്പുകളിലെ പോരായ്മകൾ ഓൺലൈനിൽ പരിശോധിക്കാൻ കഴിയുന്ന പദ്ധതിയായ വാട്ടർ എഫിഷ്യന്റ് തൃശൂർ(ഡബ്ല്യൂ.ഇ.ടി) പദ്ധതിയുടെ ഉദ്ഘാടനം നാളെ രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കോർപ്പറേഷനിൽ നടക്കുന്ന ചടങ്ങിൽ മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷത വഹിക്കും. മന്ത്രിമാരായ അഡ്വ. കെ. രാജൻ, എം.ബി. രാജേഷ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, കളക്ടർ അർജുൻ പാണ്ഡ്യൻ തുടങ്ങിയവർ പങ്കെടുക്കും. പീച്ചി ഡാമിലെ വെള്ളം ശുദ്ധീകരിച്ച് തേക്കിൻകാട് മൈതാനത്തിലുള്ള ടാങ്കിൽ എത്തിച്ച് 18,500 ഉപഭോക്താക്കളിൽ എത്തിക്കുന്ന സിസ്റ്റം പൂർണമായും ഓൺലൈനാക്കി യഥാസമയം പോരായ്മകൾ കണ്ടെത്തി പരിഹരിക്കാനാവുന്ന വിധത്തിലാണ്. ജലത്തിന്റെ അളവും ലീക്കും അനധികൃതമായി ജലമെടുക്കലും ഈ സംവിധാനം വഴി കണ്ടെത്താനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |