തൃശൂർ: നിർമ്മാണം കഴിഞ്ഞയിടങ്ങളിൽ അപകടക്കെണിയായി കാനകൾ, നിരതെറ്റിച്ച് ബസുകളുടെ അമിതവേഗം, കലുങ്കുകൾ പണിയേണ്ട റോഡുകളിൽ കുഴി... തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയിലെ ദുരിതം ഒഴിയുന്നില്ല. മുതുവറയിൽ ഗതാഗതക്കുരുക്ക് ദിനംപ്രതി മുറുകുമ്പോഴും പണി ഇഴഞ്ഞുതന്നെയാണ്. മുതുവറ മുതൽ പുഴയ്ക്കൽ വരെ നടക്കുന്ന ഒരു ഭാഗത്തെ റോഡിന്റെ കോൺക്രീറ്റിംഗാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്. അമല വിലങ്ങൻ സ്റ്റോപ്പ് മുതൽ പുഴയ്ക്കൽ വരെയുള്ള മൂന്ന് കിലോമീറ്ററോളം ദൂരം കടക്കണമെങ്കിൽ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും വേണം. ഇവിടെ ഒറ്റവരിയിലാണ് വാഹനങ്ങൾ കടത്തിവിടുന്നത്. പലപ്പോഴും സ്‌കൂൾ വിദ്യാർത്ഥികളും ജോലിക്കാരും കടന്നുപോകുന്ന രാവിലെയും വൈകിട്ടും ഒരു മണിക്കൂറോളം വാഹനങ്ങൾ കുരുങ്ങും. പല സ്വകാര്യ ബസുകളും മറ്റു വാഹനങ്ങളും അമലയിൽ നിന്ന് തിരിഞ്ഞ് ചിറ്റിലപ്പിള്ളി റോഡിലൂടെ അടാട്ട് വഴിയാണ് മുതുവറയിൽ എത്തുന്നത്.
പണിയെല്ലാം മഴയത്ത്
മുതുവറ മുതൽ പുഴയ്ക്കൽ വരെയുള്ള റോഡിലെ കോൺക്രീറ്റിംഗ് ശക്തമായ മഴ കാരണം ചെയ്യാനാകുന്നില്ലെന്നാണ് കരാർ കമ്പനി അധികൃതർ പറയുന്നത്. മുതുവറ, പുഴയ്ക്കൽ ഭാഗത്തെ റോഡിലെ കോൺക്രീറ്റ് ജോലികൾ ജൂലായിൽ പൂർത്തിയാക്കുമെന്ന് പറയുന്നുണ്ടെങ്കിലും മഴ ശക്തമായാൽ എങ്ങനെ പണി നീങ്ങുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്.
കുരുങ്ങി ദീർഘദൂര വാഹനങ്ങളും
കർണാടകയിലേക്കുള്ള ദീർഘദൂര വാഹനങ്ങളും ബസുകളും ഈവഴി കടന്നുപോകുന്നുണ്ട്. ഈ വാഹനങ്ങളും മണിക്കൂറുകളോളം കുരുക്കിലാണ്. തൃശൂരിൽ നിന്ന് വാഹനങ്ങൾ അയ്യന്തോൾ വഴിയാണ് ഇപ്പോഴും വരുന്നത്. ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുന്ന സമയങ്ങളിൽ അയ്യന്തോൾ ഗ്രൗണ്ട് മുതൽ വാഹനങ്ങളുടെ നിര തുടങ്ങും.
ഗതാഗതക്കുരുക്ക് കാരണം മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹവും ഈ വഴി പലതവണ ഒഴിവാക്കി. കുന്നംകുളം വടക്കാഞ്ചേരി വഴിയായിരുന്നു മുഖ്യമന്ത്രിയുടെ തൃശൂർ യാത്ര. കുഴി ഒഴിവാക്കാൻ 24 കിലോമീറ്റർ ദൂരത്തിന് പകരം 40 കിലോമീറ്ററാണ് മുഖ്യമന്ത്രി സഞ്ചരിച്ചത്.
വഴിനീളെ ആശങ്കകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |