തൃശൂർ: ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യൽ വർക്കർ എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിനായി വാക് ഇൻ ഇന്റർവ്യൂ നടത്തും. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് സൈക്കോളിജിയിൽ ബിരുദാനന്തര ബിരുദവും ക്ലിനിക്കൽ സൈക്കോളജിയിൽ എം. ഫിൽ എന്നിവയാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റ്, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവ നിർബന്ധം. സൈക്യാട്രിക് സോഷ്യൽ വർക്കർ തസ്തികയിലേക്ക് സൈക്യാട്രിക് സോഷ്യൽ വർക്കിൽ എം.ഫിൽ ബിരുദവും എം. എസ് ഡബ്ല്യൂ മെഡിക്കൽ ആൻഡ് സൈക്യാട്രി ആണ് യോഗ്യത. താത്പര്യമുള്ളവർ എല്ലാ സർട്ടിഫിക്കറ്റുകളുടേയും തിരിച്ചറിയൽ രേഖയുടെയും അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ജൂലായ് ഒൻപതിന് രാവിലെ 10.30 ന് ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിൽ നടത്തുന്ന വാക്ക്ഇൻഇന്റർവ്യൂവിൽ ഹാജരാകണം.