തൃശൂർ: വടക്കുന്നാഥൻ ക്ഷേത്രത്തിൽ കർക്കിടകം ഒന്നിന് നടക്കുന്ന മഹാഗണപതി ഹോമം, ആനയൂട്ട്, ഗജപൂജ, ഭഗവത് സേവ എന്നിവയ്ക്കായുള്ള ധനസമാഹാരണത്തിനായി പ്രവർത്തനങ്ങൾക്കുള്ള കൗണ്ടർ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. രവീന്ദ്രൻ നിർവഹിച്ചു. ക്ഷേത്രം ഉപദേശക സമിതി പ്രസിഡന്റ് കെ. കെ. രാമൻ അദ്ധ്യക്ഷനായി. ആദ്യ സംഭാവന വി.നന്ദനിൽ നിന്നും സ്വീകരിച്ചു. ബ്രോഷർ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ അഡ്വ.കെ. പി. അജയൻ നിർവഹിച്ചു. ദേവസ്വം കമ്മിഷണർ ഉദയകുമാർ, സെക്രട്ടറി പി. ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ കെ. സുനിൽകുമാർ,ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറി കെ. എ. മനോജ്, വടക്കുന്നാഥൻ ദേവസ്വം മാനേജർ കെ. എസ്. രാജീവ് എന്നിവർ സംസാരിച്ചു.