തൃശൂർ: ലഹരിക്കെതിരെ ന്യൂ ഫുട്ബാൾ ക്ലബ് കേരള സംഘടിപ്പിച്ച അക്കാഡമിതല അണ്ടർ 13, 14 വിഭാഗക്കാരുടെ ജില്ലാ തല ഫുട്ബാൾ മേളയിൽ അണ്ടർ 13 വിഭാഗത്തിൽ റെഡ്സ്റ്റാർ ക്ലബ്ബും അണ്ടർ 14 വിഭാഗത്തിൽ ന്യൂ ഫുട്ബാൾ ക്ലബ് കേരളയും ജേതാക്കളായി. ഫൈനൽ മത്സരങ്ങൾക്ക് മുൻപ് ലഹരിക്കെതിരെ എൽ.ബി.എസ്.എം അവിട്ടത്തൂർ, സോക്കർ സിറ്റി ഇരിങ്ങാലക്കുട എന്നീ ടീമുകൾ പങ്കെടുത്ത വനിതകളുടെ പ്രദർശനമത്സരവും തൃശൂർ പ്രസ് ക്ലബ് ടീം , കോർപ്പറേഷൻ ടീം എന്നിവർ തമ്മിലും ജില്ലാ പൊലീസ് ടീമും എക്‌സ്സൈസ് ടീമും തമ്മിലും ലഹരിക്കെതിരെ പ്രദർശന ഫുട്ബാൾ മത്സരങ്ങൾ നടന്നു. സമ്മാന വിതരണ ചടങ്ങിൽ ഐ.എം.വിജയൻ, സി.വി.പാപ്പച്ചൻ, ഡെപ്യൂട്ടി മേയർ എം.എൽ.റോസി, കെ.ആർ.സംബശിവൻ, സി.സുമേഷ്, ജോസ് കാട്ടൂകാരൻ, സോളി സേവിയർ, കെ.എ.നവാസ്, കുര്യൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |