ഏങ്ങണ്ടിയൂർ: മഹാന്മാരുടെ ജീവിതമാർഗം ഉൾക്കൊള്ളുന്നത് നമ്മുടെ ജീവിതത്തിലും മാറ്റം വരുത്തുന്നതാകണമെന്ന് സ്വാമി തേജസ്വരൂപാനന്ദ സരസ്വതി. സദ്ഗുരു മഹർഷി മലയാള സ്വാമിയുടെ 64-ാം സമാധിദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു. ഗുരുകുലം ട്രസ്റ്റ് പ്രസിഡന്റ് കുമാരൻ പനച്ചിക്കൽ അദ്ധ്യക്ഷനായി. ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി സുനിൽ പത്മനാഭ ആമുഖപ്രസംഗം നടത്തി.
സാഹിത്യകാരി മംഗള കാരാട്ടുപറമ്പിൽ, ഗവേഷക ഡോ. എം.വി. ഷിനി, പ്രേംലാൽ എന്നിവർ അനുസ്മരിച്ചു. സുനിൽ പത്മനാഭ രചിച്ച മലയാളസ്വാമിയെക്കുറിച്ചുള്ള പുസ്തകം കവിയും മാദ്ധ്യമപ്രവർത്തകനുമായ കെ. ദിനേശ് രാജയ്ക്ക് കൈമാറി സ്വാമി തേജസ്വരൂപാനന്ദ സരസ്വതി പ്രകാശനം ചെയ്തു.
കെ.ആർ. ശിവദാസ്, സർജുകുമാർ പള്ളിക്കടവത്ത്, സദു എങ്ങൂർ, ബിനിൽ നെടിയേടത്ത് എന്നിവർ സംസാരിച്ചു. രാവിലെ മുതൽ സമാധിദിനാചരണത്തിന്റെ ഭാഗമായി പ്രണവപതാക ഉയർത്തൽ, മലയാള സ്വാമി സുപ്രഭാതം, ശാന്തിഹോമം, ഉപനിഷത്ത് പാരായണം, സമ്പൂർണ സമൂഹഗീതാപാരായണം, ഗുരുപൂജ, മഹർഷി മലയാള സ്വാമി സഹസ്രനാമാർച്ചന എന്നിവയും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |