തൃശൂർ: പ്രാദേശിക രാഷ്ട്രീയ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം ഉണ്ടാക്കാമെന്ന വ്യാമോഹത്തിൽ ദേശീയ പണിമുടക്കിൽ കേരളത്തിൽ മാത്രം സംയുക്ത ട്രേഡ് യൂണിയനിൽ അംഗമായിരുന്ന കോൺഗ്രസിന്റെ തൊഴിലാളി പോഷക സംഘടനയായ ഐ.എൻ.ടി.യു.സി, യു.ഡി.ടി.എഫ് എന്ന ബാനറിൽ പ്രത്യേകം പ്രവർത്തിക്കുന്നത് വഞ്ചനയാണെന്ന് എച്ച്.എം.എസ് ജില്ലാ കമ്മിറ്റി. ഇതിൽ എച്ച്.എം.എസ് അംഗമാണെന്ന് തൊഴിലാളികളെയും പൊതുജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്നതും നാളുകളായി തുടർന്നുവരുന്ന തൊഴിലാളി വഞ്ചനയുടെ പ്രതിഫലനമാണ്. ഈ കൊടിയ വഞ്ചന തൊഴിലാളിവർഗം തിരിച്ചറിയണമെന്നും എച്ച്.എം.എസ് ജില്ലാ കമ്മിറ്റിയോഗം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |