സുബി സുകുമാർ, (മുക്കാട്ടുകര ഡിവിഷൻ)
നെട്ടിശ്ശേരി - കുറ്റുമുക്ക് റോഡിൽ രണ്ടരക്കോടി ചെലവിൽ ബി.എം.ബി.സി ടാറിംഗ്.
റെയിൻബോ ഡേ കെയർ റോഡിലെയും ചെമ്പനാടൻ റോഡിലെയും 20 വർഷം പഴക്കമുള്ള വെള്ളക്കെട്ട് പരിഹരിച്ചു.
60 ലക്ഷം രൂപയുടെ ഡ്രെയിനേജ് നിർമിച്ച് നെല്ലങ്കര മുക്കാട്ടുകരയിലെ വെള്ളക്കെട്ട് പരിഹരിച്ചു.
നെട്ടിശ്ശേരിയിലെ പുത്തൻകുളം സൗന്ദര്യവത്കരിച്ചു.
4 ഹൈമാസ്റ്റ് ലൈറ്റും 2 മിനി മാസ്റ്റ് ലൈറ്റും 40 എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചു.
വൈലോപ്പിള്ളി കുറ്റുമുക്ക് റോഡ് മാലിന്യമുക്തമാക്കി ഗാർബേജ് ഫ്രീ റോഡായി പ്രഖ്യാപിച്ചു.
വൈലോപിളി കുറ്റുമുക്ക് റോഡിൽ 45 ലക്ഷത്തിന്റെ നടപ്പാതയും റോഡ് നവീകരണവും.
ഓപ്പൺ ജിം പൂർത്തീകരണത്തിൽ.
അംഗൻവാടികൾ നവീകരിച്ചതോടൊപ്പം വനിതകൾക്ക് യോഗ സെന്റർ ആരംഭിച്ചു.
ജനറൽ കാറ്റഗറിയിൽ 47ഉം പട്ടികജാതി കാറ്റഗറിയിൽ 15 കുടുംബങ്ങൾക്ക് വീട് വാസയോഗ്യമാക്കി.
രന്യ ബൈജു
(വിയ്യൂർ ഡിവിഷൻ കൗൺസിലർ)
വിയ്യൂരിൽ പൊതുകിണർ ഉപയോഗപ്പെടുത്തി സ്വാശ്രയ കുടിവെള്ള പദ്ധതി നടപ്പാക്കി.
ഡിവിഷനിൽ 13 മിനി മാസ്റ്റ് ലൈറ്റുകളും മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു
റോഡുകൾ റീടാറിംഗ് നടത്തി, വീതി കൂട്ടി നവീകരിച്ചു. കാന പുതുക്കിപ്പണിത് സ്ലാബുകളിട്ടു.
വിവിധ റോഡുകൾ ഇന്റർലോക്ക് നിരത്തി നവീകരിച്ചു. ബസ് സ്റ്റോപ്പ് നവീകരിച്ച് ഡിജിറ്റലാക്കി.
ഗ്രാമസഭ വഴി പത്ത് വനിതകൾക്ക് സ്വയം തൊഴിലിന് പണം നൽകി. സ്വയംതൊഴിൽ സബ്സിഡി ഉപയോഗിച്ചാണ് പണം നൽകിയത്.
വാടകക്കെട്ടിടത്തിലായിരുന്ന രണ്ട് അംഗൻവാടികൾക്ക് സ്ഥലം കണ്ടെത്തി. നിർമ്മാണത്തിന് ഫണ്ടും അനുവദിച്ചു.
കൂടംകുളം രണ്ടാംഘട്ട നിർമാണത്തിന് 30 ലക്ഷം രൂപ വകയിരുത്തി.
സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് സൗജന്യമായി 150 ബയോബിന്നുകൾ വിതരണം ചെയ്തു.
26 വ്യക്തിഗത ശൗചാലയങ്ങൾക്ക് ആനുകൂല്യം നൽകി.
സനോജ് കെ. പോൾ
(ഒല്ലൂർ ഡിവിഷൻ)
ഒല്ലൂർ പള്ളി ഗ്രൗണ്ട് റോഡ്, അവണിശേരി റോഡ്, വിജയ മാത ചർച്ച് റോഡ് എന്നിവ നവീകരിച്ചു
രണ്ട് മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചു
ചിയ്യാരം മേഖലയിൽ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി 200 വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷൻ നൽകി
ചീരാച്ചി അംഗൻവാടി നവീകരിച്ചു
കോർപറേഷൻ ഡിവിഷൻ ഫണ്ട് ഉപയോഗിച്ച് ഭൂരിഭാഗം റോഡുകളും റീടാറിംഗ് നടത്തി
വെള്ളക്കെട്ടുകൾ പരിഹരിച്ചു
കാനകൾ നിർമ്മിച്ച് വെള്ളക്കെട്ടുകൾ ഒഴിവാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |