പാലിയേക്കര: ദേശീയപാതയിലെ യാത്രാദുരിതത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി പാലിയേക്കര ടോൾ പ്ലാസയിലേക്ക് മാർച്ച് നടത്തി. തലോരിൽ നിന്നും പ്രകടനമായെത്തിയ പ്രവർത്തകരെ ടോൾപ്ലാസയ്ക്കു സമീപം പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ ടോൾപ്ലാസയിലെത്തി ടോൾബൂത്തുകൾ തുറന്നുവിട്ടു. മുദ്രാവാക്യം വിളിച്ച് ടോൾ പ്ലാസയിൽ പ്രവേശിക്കാനൊരുങ്ങിയ പ്രവർത്തകരെ നേതാക്കൾ അനുനയിപ്പിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ്‌കുമാർ അദ്ധ്യക്ഷനായി. കെ.കെ. രാമചന്ദ്രൻ എം.എൽ.എ, പി.കെ. ചന്ദ്രശേഖരൻ, വി.എസ്. പ്രിൻസ്, ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, സി.എൽ. ജോയ്, സി.ടി. ജോഫി, സി.ആർ. വത്സൻ, ജയ്‌സൺ മാണി, ഷൈജു, ബഷീർ, പോൾ എം. ചാക്കോ, ഗോപിനാഥൻ താറ്റാട്ട്, യൂജിൻ മൊറേലി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |