വാക്കാഞ്ചേരി : അകമലയിൽ റെയിൽവേ ട്രാക്കിൽ വീണ്ടും തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഷൊർണൂരിനും തൃശൂരിനും ഇടയിൽ ട്രെയിൻ സർവീസ് നിറുത്തി വെച്ച് അറ്റകുറ്റപണി നടത്തി. വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിൽ അമൃത് സർ കൊച്ചുവേളി സൂപ്പർ ഫാസ്റ്റ് എക്‌സ് പ്രസ് രണ്ട് മണിക്കൂറോളം പിടിച്ചിട്ടു. ഇതിനെ തുടർന്ന് യാത്രക്കാർ ദുരിതത്തിലായി. കഴിഞ്ഞ മാസം 29 ന് അകമല മേൽപാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ സുരക്ഷാഭിത്തി ഇടിഞ്ഞതിനെ തുടർന്ന് അറ്റകുറ്റപ്പണി ആരംഭിച്ചത്. മണൽ ചാക്കുകൾ നിരത്തിയായിരുന്നു ബലപ്പെടുത്തൽ. ഇത് വീണ്ടും ദുർബലമായെന്ന സംശയത്തെ തുടർന്നായിരുന്നു അടിയന്തര പ്രവർത്തനം. വൈകീട്ട് 7.15 ന് വള്ളത്തോൾ നഗർ റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിൻ 9.30 ഓടെയാണ് യാത്ര തുടർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |