തൃശൂർ: ആനക്കുഴിയിൽ നിന്നും തുടങ്ങുന്ന 580 മീറ്റർ നീളമുള്ള റോഡ് പഞ്ചായത്തിന് വിട്ടുകിട്ടാൻ വനം വകുപ്പിന്റെ പരിവേഷ പോർട്ടലിൽ അനുമതി അപേക്ഷ സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി. ഗീത പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
പുത്തൂർ പഞ്ചായത്തിലെ രണ്ടാം വാർഡിൽ വലക്കാവ്, തോബിപ്പാറ, മണ്ണൂർ, ആനക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് പ്രയോജനപ്രദമാണിത്. അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണമെന്ന് കമ്മീഷൻ വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. പരാതിക്കാരുടെ ന്യായമായ അവകാശങ്ങൾ മാനുഷിക പരിഗണന അർഹിക്കുന്നതിനാൽ പുത്തൂർ പഞ്ചായത്ത് സെക്രട്ടറി പരിവേഷ് പോർട്ടലിൽ അനുമതി അപേക്ഷ 10 ദിവസത്തിനകം സമർപ്പിക്കണമന്നും കമ്മീഷൻ നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |