തൃശൂർ: പൂരത്തിന്റെ ചടങ്ങുകൾ സമാപിച്ച് മണിക്കൂറുകൾക്കകം തേക്കിൻകാട് മൈതാനവും പൂരവുമായി ബന്ധപ്പെട്ട അനുബന്ധ റോഡുകളും പൂർണമായും വൃത്തിയാക്കി നഗരത്തെ പരിപൂർണ ശുചിത്വത്തിലേക്ക് എത്തിച്ച കോർപറേഷൻ സംസ്ഥാനത്തിന് മാതൃകയാണെന്ന് മന്ത്രി കെ. രാജൻ. അഹോരാത്രം പ്രയത്‌നിച്ച ശുചീകരണ പ്രവർത്തകർക്കുള്ള ആദരം ടൗൺഹാളിൽ മന്ത്രി കെ. രാജൻ നൽകി. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വർഗീസ് കണ്ടംകുളത്തി, പി.കെ. ഷാജൻ, കൗൺസിലർ ശ്യാമള വേണുഗോപാൽ, സെക്രട്ടറി വി.പി. ഷിബു, ക്ലീൻ സിറ്റി മാനേജർ വി.പി. അജിത്ത് തുടങ്ങിയവർ പങ്കെടുത്തു. മികച്ച ഹരിത ഓഫീസിനുള്ള സർട്ടിഫിക്കറ്റ് വിതരണവും മന്ത്രി നിർവഹിച്ചു. കോർപറേഷൻ ശുചീകരണ സേനയോടൊപ്പം സെൽഫിയെടുത്താണ് മന്ത്രി വേദി വിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |