തൃശൂർ: കോൺഗ്രസിൽ നിന്നും പല കാരണങ്ങളാൽ അകന്നുപോയവരെ ചേർത്തുപിടിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എഴുത്തച്ഛൻ സമുദായ നേതാക്കളായ എം.എ. കൃഷ്ണനുണ്ണി, സി.എൻ. സജീവൻ, വി.എ. രവീന്ദ്രൻ എന്നിവരെ പാർട്ടിയിലേക്ക് സ്വീകരിച്ച് കോൺഗ്രസിൽ നിന്ന് വിട്ടുപോയവരെ തിരികെ കൊണ്ടുവരുന്നതിനായി ഡി.സി.സി രൂപം നൽകിയ കൂടണയാം ക്യാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷനായി. എം.പി. വിൻസെന്റ്, ജോസ് വള്ളൂർ, പി.എ. മാധവൻ, അനിൽ അക്കര, ടി.വി. ചന്ദ്രമോഹൻ, എം.കെ. പോൾസൺ മാസ്റ്റർ, ജോസഫ് ചാലിശ്ശേരി, രഞ്ജിത്ത് ബാലൻ, സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, എ. പ്രസാദ്, ജോൺ ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |