തൃശൂർ: വിയ്യൂർ ജയിലിൽ എസ്.എസ്.എൽ.സി തുല്യതാ പരീക്ഷ എഴുതിയ അഞ്ചു പേരിൽ നാലുപേർ മികച്ച മാർക്കോടെ വിജയികളായി. സൗണ്ട് ഓഫ് മ്യൂസിക്ക് തൃശൂർ, 'മനോ റിഥം' എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ജയിലിൽ നടന്ന സംഗീത പരിപാടിയിൽ കലാമണ്ഡലം വി.സി ഡോ. ബി. അനന്തകൃഷ്ണൻ സർട്ടിഫിക്കറ്റ് വിതരണം നടത്തി. ജയിലിൽ നടന്ന ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓൺ കറക്ഷൻ സുവനീർ പ്രകാശനവും വി.സി നിർവഹിച്ചു. വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ ജോസ് പുതുക്കാടൻ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് കെ. അനിൽകുമാർ അദ്ധ്യക്ഷനായി. പ്രൊഫ. യു.എസ്. മോഹനൻ, ചെറിയാൻ ജോസഫ്, ടി. രവി, ചന്ദ്രപ്രകാശൻ ഇടമന,അഡ്വ. ശ്രീകുമാർ, സാജി സൈമൺ എന്നിവർ സംസാരിച്ചു. ശ്രീല സജ്ഞീവ്, ശോഭ ശശിധരൻ എന്നിവർ ക്ലാസെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |