തൃശൂർ: ഡ്രൈ ഐ അവസ്ഥ ചെറുപ്പക്കാരിൽ വർദ്ധിക്കുന്നതായി രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രി നേത്ര വിഭാഗത്തിൽ ഡ്രൈ ഐ പരിശോധനാ ക്യാമ്പിൽ കണ്ടെത്തി. ദൃശ്യ മാദ്ധ്യമങ്ങളുടെ അമിത ഉപയോഗം കണ്ണുകൾക്ക് വരൾച്ച ഉണ്ടാക്കുന്നു. ഇത് കണ്ണുകളിൽ നീർക്കെട്ട് ഉണ്ടാക്കാനും കാഴ്ച്ച കുറയാനും കാരണമാകുന്നു. ഉറക്കക്കുറവും പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളും ഡ്രൈ ഐക്ക് കാരണങ്ങളാണ്. ദൃശ്യ മാദ്ധ്യമങ്ങൾ അധികമായി ഉപയോഗിക്കുന്നവർക്കായി 'ഇമ പൂട്ടൂ ഈർപ്പം നിലനിറുത്തൂ..' എന്ന സന്ദേശം മുന്നോട്ടുവച്ചാണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ചുമതല വഹിക്കുന്ന ഡോ. ആഗ്‌നസ് ക്‌ളീറ്റസ് അദ്ധ്യക്ഷനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |