പെരിങ്ങോട്ടുകര: കാനാടിക്കാവ് വിഷ്ണുമായ സ്വാമി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ രാവിലെ കാനാടിക്കാവ് മഠാധിപതി ഡോ: വിഷ്ണുഭാരതീയ സ്വാമിയുടെ നേതൃത്വത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ പ്രശാന്ത് നായർ, ഡോ. ഉണ്ണികൃഷ്ണൻ തിരുമേനി പുന്നപ്പുള്ളി മന തുടങ്ങിയ പ്രമുഖർ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു നൽകി. ഭാനുമതി ലക്ഷ്മി, ഡോ. സ്‌നേഹ കോഴിക്കോട് എന്നിവർ മോഹിനിയാട്ടം ലക്ഷ്മിപ്രിയ സലിം, നിരഞ്ജൻ ശ്രീലക്ഷ്മി എന്നിവർ ഭരതനാട്യം, എടപ്പാൾ ശിവശക്തി നൃത്ത വിദ്യാലയം ക്ലാസിക്കൽ ഡാൻസ് എന്നിവ അവതരിപ്പിച്ചു. മനക്കൊടിയിലെ സൗപർണിക അക്ഷയശ്രീ, ദേവാംഗന എന്നിവർ അവതരിപ്പിച്ച തിരുവാതിരക്കളിയോടെ നവരാത്രി ആഘോഷങ്ങൾക്ക് പരിസമാപ്തി കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |