തൃശൂർ: കേരള കോൺഗ്രസ്(എം) ജന്മദിനാഘോഷങ്ങളുടെ ജില്ലാ തല ഉദ്ഘാടനം പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത് ജില്ലാ കമ്മിറ്റി ഒാഫീസിന് മുമ്പിൽ പാർട്ടി പതാക ഉയർത്തി നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജി ആനിത്തോട്ടം അദ്ധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ ടോം ഇമ്മട്ടി മുഖ്യഥിതിയായി. സി.ടി.ബാബു, കെ.സി.ഹിറ്റ്‌ലസ്, അഡ്വ.സന്തോഷ് കൂനമ്മാക്കൽ, ജെസ്‌മോൻ ചാക്കുണ്ണി, ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സജൂഷ് മാത്യു, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ.ശ്രീകുമാർ പ്ലാക്കാട്ട്, മണ്ഡലം പ്രസിഡന്റുമാരായ അഡ്വ.കെ.കെ. സന്തോഷ്‌കുമാർ, പ്രേമൻ ചിറയിൽ, ജിയോ ജോസഫ്, സിജോ ചുങ്കത്ത്, ബിജു ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |