
തൃശൂർ: രാമവർമ്മ അപ്പൻ തമ്പുരാൻ കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിൽ ആധുനികതയുടെ പ്രാരംഭകനാണെന്ന് കേരള സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ. രാമവർമ്മ അപ്പൻ തമ്പുരാന്റെ 150ാം ജന്മവാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുമാസികാ സംസ്‌കാരത്തിന്റെ പ്രാരംഭരൂപം കുറിക്കുന്നതിൽ അദ്ദേഹം നിസ്തുലസംഭാവനകൾ നൽകി. വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷനായി. 'അപ്പൻ തമ്പുരാനും മലയാളസാഹിത്യത്തിന്റെ പരിണാമവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ ഡോ. എസ്.കെ.വസന്തൻ, രമേശൻതമ്പുരാൻ, ഡോ. വി.സി.സുപ്രിയ, പി.വിനോദ് എന്നിവർ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |